ആറാം ക്ളാസിലെ കവിത
Posted by rocksea on 23 Jan 2006 | Category: മലയാളം
ആറാം ക്ളാസിലെ കവിത. എന്താ? ചിരിക്കണ്ട. ആരും കട്ടോണ്ട് പോവാതെ കാത്തുസൂക്ഷിച്ചു വെച്ച സാധനമാണ്. അക്കാലത്ത് ബാലമംഗളത്തിലേയ്‍ക്ക് (സോറി, ഞാന്‍ ഡിങ്കന്റെ ആളാണ്. ബാലരമയും മായാവിയൊക്കെ അതു കഴിഞ്ഞേ ഉള്ളൂ) അയച്ചിരുന്നെങ്കില്‍ കുഞ്ഞിക്കവിതകള്‍ക്കിടയില്‍ പ്രസിദ്ധീകരിച്ചു വരേണ്ട സാധനമാ.. പണ്ട് കാനായില്‍ കര്‍ത്താവിനോട് കാനാക്കാരന്‍ എന്തിനാ ഈ പഴയ വീഞ്ഞ് (പഴയ വീഞ്ഞിന് സത്ത് കൂടും) എടുക്കാന്‍ ഇത്രയും താമസിച്ചേ എന്നു ചോദിച്ചപോലെ ചോദിച്ചാല്‍ കര്‍ത്താവ് പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ: പഴയതിന് ഒരിതുണ്ട്, ഏത്?
അന്നത്തെ പ്രയോഗങ്ങള്‍: ദ്വിതീയാക്ഷരപ്രാസം. പിന്നെ അവസാനത്തെ വരികളില്‍ അന്ത്യാക്ഷരപ്രാസവും.
വര്‍ഷം: ൧൯൯൦ (1990) ആദ്യത്തെ കവിതയാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല!
ഒട്ടക കുട്ടപ്പന്‍
ഒട്ടകത്തേല്‍ കയറിയൊരു കുട്ടപ്പന്‍
കുട്ടകം വാങ്ങുവാന്‍ ചന്തയ്ക്കുപോയിചന്തയില് ചെന്നപ്പോള്‍ കുട്ടപ്പന്‍
പന്തുകളി കണ്ടു രസിച്ചുപോയികുട്ടകം വാങ്ങുവാന്‍ മറന്നുപോയി
ഒട്ടകത്തേല്‍ തിരിച്ചു വീട്ടിലെത്തിവീട്ടില് ചെന്നപ്പോള്‍ കുട്ടപ്പനിട്ട് ഭാര്യ
ചട്ടുകം കൊണ്ടൊരു തല്ലു കൊടുത്തുചന്തയിലേക്കു തിരിച്ചുവിട്ടു
ചന്തയില്‍ ചെന്നിട്ട് കുട്ടപ്പന്‍
കുട്ടകമായ് തിരിച്ചു വന്നു
ഇതുകണ്ട് ഭാര്യ ചിരിച്ചു നിന്നു
Related posts
11 Comments »



















Anwin from India
Sheeba from United States
mohanan from Qatar
Laura Abigail from Belgium
Shazeenah from Sri Lanka

ആറാം ക്ലാസില്‍ ഇത്ര നന്നായി എഴുതിയെങ്കില്‍ …
ഏഴാം ക്ലാസിലോ?
hmmm….i wonder wot was i doing at that age
(6th Std???)??????????
ഹിഹി. അന്നത്തെയാ ചൂട് പിന്നെ അറിഞ്ഞിട്ടില്ല..
ഹെഹെ! കൊള്ളാം ട്ടോ??!!!
nannayi ezhuthi..ottakathine eveideya kutteppan thalachathu?? thenginte moottlilo?
ചട്ടപ്പണ്റ്റെ കുന്തിയില്‍ പട്ടുകത്തിണ്റ്റെ ചാട്
ഹി ഹി ഹി… ആറം ക്ലാസില്‍ തന്നെ ഇതെഴുതിയത് നന്നായി.. ഇപ്പോഴെങാനും ആയിരുന്നേല്‍ ഞങള്‍ ചുറ്റിയേനെ……….
ശ്..ശ്.. പക്ഷെ കൊള്ളം കെട്ടൊ..!!! സീരിയസ് ആയി പറയുകയ.. ട്രൈ വിത്ത് കളിക്കുടുക്ക.. ഒന്നു ശ്രമിച്ചൂടെ മാഷെ?
കൊള്ളാമല്ലൊ വീഡിയൊണ്‍!
ഇതെന്താ മലയാളം പൊസ്റ്റുകള്‍ നിര്‍ത്തി കളഞ്ഞെ?
മച്ചാ, തിരിച്ചു വന്നോ ?
ഇവിടെയൊക്കെത്തന്നെയുണ്ടേ…